ദൃശ്യസന്നിവേശം, പ്രേക്ഷകരുടെ ഹൃദയത്തിൽ കഥകൾ ജീവൻ നേടിയെടുക്കുന്ന രഹസ്യമാം ഒരു കലാവിശേഷം. ഓരോ സിനിമയുടെയും ഹൃദയമിടിപ്പും ആത്മാവും പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ചിത്രസംയോജനത്തിന് ഏകദേശം അത്ഭുതങ്ങൾ തീർക്കുന്ന ചാരുതയുണ്ട്. തിരശ്ശീലയുടെ മറവിൽ ഈ കലയുടെ മികവ് തെളിയിക്കുന്നവർ അനേകമായിരിക്കും, എന്നാൽ സ്ത്രീകളുടെ സാന്നിധ്യം ഇതുവരെ കുറവാണ്.ഇന്നത് സിനിമയുടെ മാറ്റത്തിന് തുടക്കമിടുകയാണ് ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ. സ്ത്രീകൾക്ക് ഈ രംഗത്തെ അതിന്റെ ഉള്ളറകളിൽ പ്രവേശിച്ച് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക, തുല്യതയുടെയും പ്രഗതിയുടെയും പുതിയ…
13 Jan 2025
ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ, തേവര എസ്. എച്ച്. കോളേജിന്റെ (Sacred Heart College, Thevara) സഹകരണത്തോടെ മലയാള സിനിമാ മേഖലയുടെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി നടത്തുന്ന ത്രിദിന എഡിററിംഗ് വർക്ക്ഷോപ്പ് “സംയോജിത” യുടെ ഔദ്യോഗിക പ്രഖ്യാപനവും, ലോഗോ പ്രകാശനവും ഫിലിം എഡിറ്റർ മാളവിക വി. എൻ., ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് സിബി മലയിലിനു പോസ്റ്റർ കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. ഫെഫ്ക എഡിറ്റേഴ്സ് യൂണിയൻ അംഗങ്ങളായ പ്രവീൺ പ്രഭാകർ, പ്രസീദ് നാരായണൻ, നിഖിൽ വേണു,…
13 Jan 2025
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ രാഗേഷ് നാരായണൻ സംവിധാനം ചെയ്യുന്ന തണുപ്പ് എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ നാലിന് ചിത്രം തിയറ്ററുകളില്‍ പ്രദർശനത്തിനെത്തും. കാശി സിനിമാസിന്റെ ബാനറിൽ അനു അനന്തൻ, ഡോ. ലക്ഷ്മി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനി സാറ, പ്രിനു, ആരൂബാല, സതീഷ് ഗോപി, സാം ജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനു മിത്ര,…
04 Oct 2024
ജെല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകൾക്കു ശേഷം എസ്. ഹരീഷ് രചിച്ച സിനിമ തിയറ്ററിൽ ചിരി ഉറപ്പാക്കുമെന്ന് ട്രെയിലർ സൂചന നൽകുന്നു.രസകരമായ സംഭാഷണങ്ങളുമായി തെക്ക് വടക്ക് സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്- എന്ന് കേൾക്കുമ്പോൾ വിനായകൻ അവതരിപ്പിക്കുന്ന മാധവനെ കുറിച്ചാണോ, സുരാജ് അവതരിപ്പിക്കുന്ന ശങ്കുണ്ണിയെക്കുറിച്ചാണോ എന്നു വ്യക്തമാകുന്നില്ല. അവരിൽ ആരെയോ കുറിച്ചാണ്. “സഖാവ് മാധവനും സഖാവ് ശങ്കുണ്ണിയും കടുപ്പമായിരുന്നേ”- വിനായകന്റേയും ശങ്കുണ്ണിയുടേയും കഥാപാത്രങ്ങൾക്കു…
11 Sep 2024
സെപ്റ്റംബർ 13ന് റിലീസ് ചെയ്യാനിരിക്കുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി.സെപ്റ്റംബർ 13ന് ഓണച്ചിത്രമായി പുറത്തിറങ്ങുന്ന ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. ഫഹദ് ഫാസിലിന്റെ പേജിലൂടെയാണ് ട്രെയിലർ ഇറക്കിയത്. പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലറും ശ്രദ്ധ ആകർഷിക്കുന്നുണ്ട്.നേരത്തെ ചിത്രത്തിലെ സ്നീക്ക് പീക്ക് രംഗം വൈറലായിരുന്നു. ശ്രീജിത്ത്…
11 Sep 2024