Loading...

News Details

Latest Updates

News Details

ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകളുമായി മോഹൻലാലും മമ്മൂട്ടിയും

മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചലച്ചിത്ര താരമായ ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന്. മോഹൻലാലും മമ്മൂട്ടിയും ജഗതിക്ക് ജന്മദിന ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പ്രിയപ്പെട്ട അമ്പിളി ചേട്ടന് ജന്മദിന ആശംസകള്‍ എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട ജഗതി ശ്രീകുമാറിന് ജന്മദിന ആശംസകള്‍ എന്ന് എഴുതി മമ്മൂട്ടിയും ഫോട്ടോ പങ്കുവെച്ചിരിക്കുന്നു.

മകള്‍ക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ ഒരു വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.'ക്യാഹൂവാ തേരാവാദ്' എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് മകള്‍ പാര്‍വതിയും ജഗതി ശ്രീകുമാര്‍ പാടുന്നത്. ജഗതിയുടെ ശബ്‍ദം കേള്‍ക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ആരാധകരും സാമൂഹ്യ മാധ്യമത്തില്‍ അറിയിച്ചിരുന്നു. 2022ല്‍ 'സിബിഐ' സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.

Back