ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വാലാട്ടി-ടെയിൽ ഓഫ് ടെയിൽ' എന്നാണ് ചിത്രത്തിന്റെ പേര്. ദേവൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ നായ്ക്കളുടെ കഥപറയുന്ന ചിത്രമാകും സിനിമ. ടൈറ്റിൽ പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
'നമ്മുടെ വളർത്തുമൃഗങ്ങൾക്ക് സംസാരിക്കാനായാലോ? വാലാട്ടിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യുന്നതിൽ സന്തോഷവും ആവേശവും. മോളിവുഡിൽ നിന്നുള്ള അത്ഭുത പരീക്ഷണം', എന്നാണ് പോസ്റ്റർ പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. ലോകമെമ്പാടുമായി ഈ സമ്മർ സീസണിൽ സിനിമ റിലീസിന് എത്തും.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഡിഒപി - വിഷ്ണു പണിക്കർ, എഡിറ്റർ - അയൂബ് ഖാൻ, സംഗീതം - വരുൺ സുനിൽ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, സൗണ്ട് ഡിസൈൻ - ധനുഷ് നായനാർ, അറ്റ്മോസ് മിക്സിംഗ് - ജസ്റ്റിൻ ജോസ്, സിഎഎസ്, കലാസംവിധാനം - അരുൺ വെഞ്ഞാറൻമൂട്, വസ്ത്രാലങ്കാരം - ജിതിൻ ജോസ്, മേക്കപ്പ് - റോണക്സ് സേവ്യർ, നിശ്ചലദൃശ്യങ്ങൾ - വിഷ്ണു എസ് രാജൻ, വിഎഫ്എക്സ് - ഗ്രീൻ ഗോൾഡ് ആനിമേഷൻ, വിഎഫ്എക്സ് സൂപ്പർവൈസർ - ജിഷ്ണു പി ദേവ്, സ്പോട്ട് എഡിറ്റർ - നിതീഷ് കെടിആർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.