Loading...

News Details

Latest Updates

News Details

പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ന്നും പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഏറെ താല്പര്യം കാണിക്കുന്ന ആളാണ് നടൻ മമ്മൂട്ടി. ഓരോ ദിവസവും സ്വയം പുതുക്കി കൊണ്ടിരിക്കുന്ന നടന്റേതായി സമീപകാലത്ത് ഇറങ്ങിയത് ഓരോ സിനിമാസ്വാദകനെയും അമ്പരപ്പിക്കുന്ന പ്രകടനവും കഥാപാത്രങ്ങളും ആണ്. ഇനി വരാനിരിക്കുന്നത് അതിനെക്കാൾ വലിയ കഥാപാത്രങ്ങളെന്നാണ് അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ സ്വയം നമ്മൾ അപ്ഡേറ്റ് ആയില്ലെങ്കിൽ പഴഞ്ചനായി പോകുമെന്ന് പറയുകയാണ് മമ്മൂട്ടി. പുതിയ തലമുറകളിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

"പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്.  അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവർ. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റഡ് ആയില്ലെങ്കിൽ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവർ നമ്മളെ കണ്ട് പഠിച്ചോട്ടെ അതിൽ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മൾ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവർ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മൾ പഠിക്കണം", എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

"നമ്മൾ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ സാധാരണക്കാർക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങൾ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോൾ വിയർക്കും. ഞാനൊരു ​ഗ്ലിസറിൻ ഉപയോ​ഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല", എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.



Back