Loading...

News Details

Latest Updates

News Details

ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് മഞ്ജു വാരിയര്‍.

ടൊവിനോ തോമസ് നായകനായെത്തിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെ പ്രശംസിച്ച് മഞ്ജു വാരിയര്‍. ‘മസ്റ്റ് വാച്ച്’ എന്നായിരുന്നു ചിത്രം കണ്ട ശേഷമുള്ള നടിയുടെ പ്രതികരണം. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സിനിമ കണ്ട ആകാംക്ഷയും സന്തോഷവും നടി പങ്കുവച്ചിട്ടുമുണ്ട്.


സംവിധായകന്‍ ഡാര്‍വിനേയും ടൊവിനോയേയും നിർമാതാവ് ഡോള്‍വിനേയും ക്യാമറ ചെയ്ത ഗൗതം ശങ്കറിനേയുമൊക്കെ പ്രത്യേകം അഭിനന്ദിച്ചിട്ടുമുണ്ട് താരം. 


ഇഷ്ക് സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറും സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. ‘‘പതിഞ്ഞ താളത്തിൽ ഒഴുകിതുടങ്ങി,സംശയങ്ങളുടെയും സംഘർഷങ്ങളുടെയും ചുഴികളിൽ കലങ്ങി മറിഞ്ഞ്, ആനന്ദ് നാരായണൻ എന്ന സബ് ഇൻസ്പെക്ടറിൽ തട്ടി ഒടുവിൽ തെളിഞ്ഞ് ഒഴുകിയ പുഴപോലെ സുന്ദരമായ സിനിമ’’.–അനുരാജ് കുറിച്ചു.

Back