2024 ആഗസ്റ്റ് 24 ശനിയാഴ്ച കലൂർ നോർത്ത് സിദ്രാ പ്രിസ്റ്റൈനിൽ (Sidra Pristine Hotel and Portico Halls) വച്ച് നടന്നു.
ചടങ്ങിൽ ഫെഫ്ക ഫെഡറേഷൻ പ്രസിഡന്റ് ശ്രീ. സിബി മലയിൽ, ജനറൽ സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മലയാള ചലച്ചിത്ര രംഗത്ത് 50 വർഷം പിന്നിടുന്ന നമ്മുടെ ഗുരുതുല്യരായ അംഗങ്ങൾ ശ്രീ. ജി.മുരളി, ശ്രീ. കെ.രാജഗോപാൽ, ശ്രീ. എൽ. ഭൂമിനാഥൻ, ശ്രീ. വി. വേണുഗോപാൽ എന്നിവരെ ആദരിച്ചു.
ദേശീയ അവാർഡ് ജേതാവ് ശ്രീ. മഹേഷ് ഭുവനേന്ദ്, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര അജിത്, പതിനഞ്ചു വർഷം പൂർത്തിയാക്കുന്ന എഡിറ്റേഴ്സ് യൂണിയന്റെ മുൻകാല ഭരണസമിതി അംഗങ്ങൾ എന്നിവരെയും ആദരിച്ചു.
ഇലക്ഷൻ വരണാധികാരി ശ്രീ. വി. വേണുഗോപാൽ 2024 -'26 വർഷത്തേക്കുളള ഭരണസമിതി അംഗങ്ങളെ പ്രഖ്യാപിക്കുകയും, അവർ ചുമതലയേൽക്കുകയും ചെയ്തു.
ഫെഫ്ക എഡിറ്റേഴ്സ് യൂണിയന്റെ 2024 -' 26 കാലയളവിലേക്കുള്ള ഭരണസമിതി ചുമതലയേറ്റു.
*എൽ.ഭൂമിനാഥൻ (പ്രസിഡന്റ്)
*വിപിൻ എം ജി (ജനറൽ സെക്രട്ടറി)
*ജോയിന്റ് സെക്രട്ടറി: പ്രസീദ് നാരായണൻ, നിഖിൽ വേണു
*വൈസ് പ്രസിഡന്റ്: വി ടി ശ്രീജിത്ത്, സന്ദീപ് നന്ദകുമാർ
*എക്സിക്യൂട്ടീവ് അംഗങ്ങൾ:
സി മണി, സണ്ണി ജേക്കബ്, മനോജ് സി എസ്, വി സാജൻ, പ്രവീൺ പ്രഭാകർ, രതീഷ് രാജ്