മലയാള ചലച്ചിത്രരംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി സജീവ സാന്നിദ്ധ്യം ആയിരുന്ന കെ പി ഹരിഹരപുത്രൻ കാലയവനികയില്‍ മറഞ്ഞിട്ടു ഇന്ന് ഒരു വര്ഷം.
1971-ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത വിളക്കുവാങ്ങിയ വീണയിൽകെ.ശങ്കുണ്ണിയുടെ സഹായിയായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് 1979-ൽ കള്ളിയങ്കാട്ട് നീലി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര എഡിറ്ററായി .
ഏപ്രിൽ 18, സുഖമോ ദേവി, സർവകലാശാല, തൊമ്മനും മക്കളും, പഞ്ചാബി ഹൗസ്, സാമ്രാജ്യം, അനിയൻ ബാവ ചേട്ടൻ ബാവ, തെങ്കാശിപട്ടണം, ചകോരം, വടക്കുംനാഥൻ തുടങ്ങി നിരവധി ജനപ്രിയ സിനിമകൾ അദ്ദേഹം എഡിറ്റ് ചെയ്തിട്ടുണ്ട് . 2019-ൽ പുറത്തിറങ്ങിയ സോഹന്‍ ലാല്‍ സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവിയാണ് അദ്ദേഹത്തിൻ്റെ അവസാന ചിത്രം.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് 2023 ഓഗസ്റ്റ് 26ന് അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ അരൂർ എന്ന ഗ്രാമത്തിൽ 1944 ജനുവരി മൂന്നാം തീയതി ജനനം.. നാലര പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവമായിരുന്ന ഹരിഹരപുത്രൻ 1971-ൽ വിലയ്ക്കുവാങ്ങിയ വീണയിലൂടെ അസിസ്റ്റന്റ് എഡിറ്ററായും. അതേവർഷം വിത്തുകൾ എന്ന ചിത്രത്തിലൂടെ കെ. ശങ്കുണ്ണിയുടെ അസോസിയേറ്റ് എഡിറ്ററായും പ്രവർത്തിച്ചു.
1978-ൽ റിലീസായ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത കള്ളിയങ്കാട്ട് നീലിയിലൂടെയാണ് സ്വതന്ത്ര സിനിമ എഡിറ്ററാവുന്നത്. ഹരിഹര പുത്രൻ എഡിറ്റിംഗ് നിർവഹിച്ച 83 സിനിമകളിൽ മിക്ക സിനിമകളും ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയയായിരുന്നു.വേണു നാഗവള്ളി,ബാലചന്ദ്രമേനോൻ,രാജസേനൻ,റാഫി-മെക്കാർട്ടിൻ തുടങ്ങിയ സംവിധായകരുടെ സ്ഥിരം എഡിറ്റർ ആയിരുന്നു.
അദ്ദേഹത്തിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം...
സർവകലാശാല
അയിത്തം
നീയെത്ര ധന്യ
തലമുറ
സാമ്രാജ്യം
സുഖമോ ദേവി
ഏപ്രിൽ 18
ചകോരം
അമ്മയാണെ സത്യം
ജേർണലിസ്റ്റ്
പ്രശ്നം ഗുരുതരം
ഒരു പൈങ്കിളിക്കഥ
ആരാൻ്റെ മുല്ല കൊച്ചുമുല്ല
അനിയൻ ബാവ ചേട്ടൻ ബാവ
ദില്ലിവാല രാജകുമാരൻ
സിഐഡി ഉണ്ണികൃഷ്ണൻ, ബി.എ-ബി.എഡ്
സൂപ്പർമാൻ
തെങ്കാശിപ്പട്ടണം
പഞ്ചാബി ഹൗസ്
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം
വടക്കുംനാഥൻ
പാണ്ടിപ്പട
തൊമ്മനും മക്കളും
മായാവി
വൺമാൻ ഷോ
ചതിക്കാത്ത ചന്തു
ചോക്ലേറ്റ്